കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി പബ്ളിക് സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാഹുൽ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഇൻ ചാർജ് വിനി ആനന്ദ്, എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂൾ മാനേജർ രാജൻ ഡി.ബോസ്, ശാഖാ സെക്രട്ടറി ബിനു പുത്തൻവിള, പി.ടി.എ പ്രസിഡന്റ് എൻ. വിശ്വംഭരൻ, റജി കരത്തുണ്ടിൽ എന്നിവർ സംസാരിച്ചു.