death
സച്ചിൻ സതീശ്

തിരുവല്ല: കാൽതെറ്റി മീൻകുളത്തിൽ വീണ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. മുത്തൂർ കൊച്ചുപുരയിൽ സതീശന്റെയും സുജാതയുടെയും മകൻ സച്ചിൻ സതീശ് [18] ആണ് മരിച്ചത്. മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കൂട്ടുകാർക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു സച്ചിൻ .. വീടിന് സമീപത്തെ പറമ്പിൽ മീനുകളെ വളർത്തുന്ന വലിയ കുളത്തിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ സച്ചിനെ മുങ്ങിയെടുത്ത് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഹോദരി : സ്വാതി സതീശ്, സഹോദരി ഭർത്താവ് : അജിൻ ബാബു (ഇരുവരും സൗദി).