05-kudutha-mob
കുടുത്ത ലക്ഷംവീട് കോളനിയിലെ ബിജുവിന്റെ കുട്ടികൾക്ക് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ മൊബൈൽ ഫോൺ കൈമാറുന്നു

കലഞ്ഞൂർ : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുടുത്ത ലക്ഷംവീട് കോളനിയിലെ ബിജുവിന്റെ കുട്ടികൾക്ക് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ മൊബൈൽ ഫോൺ കൈമാറി. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. രാജേഷ്, എസ്. രഘു, ലോക്കൽ സെക്രട്ടറി എം. മനോജ് കുമാർ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ശ്രീഹരി, ലോക്കൽ കമ്മിറ്റി അംഗം വി. രാജൻ, കുടുത്ത ബ്രാഞ്ച് സെക്രട്ടറി മനു സനൽ എന്നിവർ പങ്കെടുത്തു.