തിരുവല്ല: പ്രൊഫ.പി.ജെ. കുര്യൻ ചെയർമാനായ രാജീവ്ഗാന്ധിഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കൊവിഡ് കരുതൽ സഹായ പദ്ധതിയുടെ ഭാഗമായി പെരിങ്ങര, കടപ്ര, നിരണം എന്നീ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. ട്രസ്റ്റ് അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സതീഷ് ചാത്തങ്കരി എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ മാത്തൻ ജോസഫ്,നിഷ അശോകൻ, കെ.പി.പുന്നൂസ് എന്നിവർ വിവിധ പഞ്ചായത്തുകളിലായി നടന്ന ചടങ്ങിൽ സാധനങ്ങൾ ഏറ്റുവാങ്ങി. ട്രസ്റ്റ് ജോ.സെക്രട്ടറി ഈപ്പൻ കുര്യൻ, സണ്ണിതോമസ്, ശിവദാസ് യു.പണിക്കർ,പി.തോമസ് വർഗീസ് ജനപ്രതിനിധികളായ അലക്സ്പുതുപ്പള്ളിൽ, റോബിൻ പരുമല, സൂസമ്മ പൗലോസ്, ജോസ് വി.ചെറി, ജോളി ഈപ്പൻ, റോയി വർഗീസ്, വിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കൊവിഡിന്റെ ഒന്നാം തരംഗത്തിലും ഇതുപോലെ വ്യത്യസ്ത തലത്തിൽ ദുരിതമനുഭവിക്കുന്ന ആയിരകണക്കിന് ആളുകളെ ട്രസ്റ്റ് സഹായിച്ചിരുന്നു. രണ്ടാം തരംഗത്തിലും വിവിധ ഭാഗങ്ങളിൽ സാമൂഹ്യ അടുക്കള വഴിയും അല്ലാതെയും ഭക്ഷ്യധാന്യങ്ങളും ചികിത്സാസഹായങ്ങളും നൽകി വരുന്നതായി ട്രസ്റ്റ് സെക്രട്ടറി ടി.ജി.രഘുനാഥപിള്ള അറിയിച്ചു.