പത്തനംതിട്ട : കരുതൽ മഴക്കാലപൂർവ ശുചീകരണത്തിന് ഭാഗമായി സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ജനകീയ ശുചീകരണ ക്യാമ്പിന് തുടക്കമായി. സി.ഐ.ടി.യു മുനിസിപ്പൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി എം.ജി രവി അദ്ധ്യക്ഷനായി. ടി.പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജി.പ്രസാദ്, കെ.സക്കീർ, ജി.മധുകുമാർ, എസ്.രഞ്ജു, എം. സക്കീർ ഹുസൈൻ, മോഹനൻ പിള്ള, സി.എൻ സുരേഷ്, ഇ.എ പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു.