കോഴഞ്ചേരി: പഞ്ചായത്തിലെ 1 മുതൽ 13 വരെയുള്ള വാർഡുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ബി.ജെ.പി പഞ്ചായത്ത് സമിതി ഭക്ഷ്യധാന്യം, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഷാജി ആർ. നായർ, വൈസ് പ്രസിഡന്റ് അശോകൻ പിള്ള, ജനറൽ സെക്രട്ടറി രഞ്ജിത് ശ്രീവാസ്, സെക്രട്ടറി അനിൽ പാമ്പാടിമൺ, പഞ്ചായത്ത് അംഗങ്ങളായ സുമിത ഉദയകുമാർ, ഗീതുമുരളി, രതീഷ്, അശ്വതി വിശ്വനാഥ്, ദീപു മേമല എന്നിവർ നേതൃത്വം നൽകി.