തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കൊവിഡ് മൊബൈൽ മോണിറ്ററിംഗ് യൂണിറ്റിലേക്കും ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കും താല്ക്കാലിക അടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ വാക്ക് ഇൻ ഇന്റർവ്യൂ രീതിയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ 10ന് രാവിലെ 11ന് ഹാജരാകണം. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.