ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമപഞ്ചായത്തിലെ അരീക്കര ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്യാതെ കെട്ടിക്കിടന്ന പൾസ് ഓക്‌സി മീറ്ററുകളുടെ വിതരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ആരംഭിച്ചു. ബാറ്ററി ഇല്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് അഞ്ഞുറീലധികം പൾസ് ഓക്‌സീ മീറ്ററുകൾ വിതരണം ചെയ്യാതിരിക്കുന്നുവെന്ന വാർത്ത ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന്ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് വിതരണം ആരംഭിച്ചത്. ഒരു വാർഡിലേക്ക് അഞ്ചെണ്ണമാണ് വിതരണം ചെയ്തത്. ആകെയുള്ള ഓക്‌സി മീറ്ററുകളിൽ 200 എണ്ണം സർക്കാരിന്റെയും ബാക്കിയുള്ളവ മുളക്കുഴ പഞ്ചായത്ത്, പന്തളം എൻ.എസ്.എസ് കോളേജ്, കെ.എസ്.ടി.എ, കാരക്കാട് ലിയോ ക്ലബും നൽകിയതാണ്. ബാറ്ററി ഇട്ടാണ് ഓക്‌സി മീറ്ററുകൾ വിതരണം ചെയ്തത്.