ചെങ്ങന്നൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ സഹകരണ സംഘങ്ങളുടെ നേത്യത്വത്തിൽ ഒരു ലക്ഷം പുളിതൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം പുലിയൂർ സഹകരണ ബാങ്ക് അങ്കണത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.എം.ശശികുമാർ അധ്യക്ഷനായി. കേരള ബാങ്ക് ഭരണസമിതി അംഗം എം.സത്യപാലൻ മുഖ്യപ്രഭാഷണം നടത്തി. സഹകരണ ജോ.ഡയറക്ടർ ശ്രീവത്സൻ, പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ടി.ടി ഷൈലജ, പഞ്ചായത്തംഗം പി.കെ ഗോപാലകൃഷ്ണൻ, സഹകരണ അസി.രജിസ്ട്രാർ ജി.അനിൽകുമാർ, അസി.ഡയറക്ടർ ഓഡിറ്റ് ജെസി.കെ ഏബ്രഹാം, ബാങ്ക് ഭരണസമിതി അംഗം കെ.പി പ്രദീപ് എന്നിവർ സംസാരിച്ചു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ബി.എസ് പ്രവീൺ ദാസ് സ്വാഗതവും ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ഡി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.