ചെങ്ങന്നൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി നന്മ ചാരിറ്റബിൾ സൊസൈറ്റി മാതൃകയാകുന്നു. നന്മയുടെ നേതൃത്വത്തിൽ ഇതിനോടകം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിർദ്ധനരായ കൊവിഡ് ബാധിതർക്ക് രാത്രി ഭക്ഷണവും അവരുടെ ഭവനങ്ങളിൽ ഭക്ഷ്യധാന്യ കിറ്റും സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്‌ക് എന്നിവയും വിതരണം ചെയ്തു. അണുനശീകരണം, ആശുപത്രികളിൽ ജീവൻരക്ഷ മരുന്നുകളുടെ വിതരണം, മുൻനിര പ്രവർത്തകർക്ക് ഗ്ലൗസ്സ്, പി.പി.ഇ കിറ്റ്, ഫെയിസ് ഷീൽഡ് എന്നിവയുടെ വിതരണവും നടത്തി. നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഫാ.സൈമൺ വർഗീസ് കണ്ണങ്കരേത്ത്, വൈസ് പ്രസിഡന്റ് വി.കെ.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ.മോഹനൻ, സെക്രട്ടറി കെ.സി.അശോകൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.