ചെങ്ങന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അർച്ചന കെ.ഗോപി അദ്ധ്യക്ഷയായി. കൗൺസിലർമാരായ കെ.ഷിബു രാജൻ, റിജോ ജോൺ ജോർജ്, ഏബ്രഹാം, സിനി ബിജു, എസ്.സുധാമണി, രോഹിത് പി.കുമാർ, മിനി സജൻ, ടി.കുമാരി, എം.മനു കൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.മോഹനകുമാർ തുടങ്ങിയവർ സംസാരിച്ചു. വൃക്ഷ തൈകളുടെ വിതരണോദ്ഘാടനവും ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു.