ചെങ്ങന്നൂർ : ജീവധാര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുവല്ല ആലുക്കാസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ എസ്.സി.ആർ.വി ടി.ടി.ഐയിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ചെങ്ങന്നൂർ നഗരസഭാ വൈസ് ചെയർമാൻ ഗോപുപുത്തൻമഠത്തിൽ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങളുടെ വിതരണം തിരുവല്ല ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ.വി റാഫേൽ നിർവഹിച്ചു. വി.സുരേഷ് അദ്ധ്യക്ഷനായി. യോഗത്തിൽ കവിയൂർ സന്തോഷ്, ജിപ്‌സാ മേരി തോമസ്, എം.കെ.മനോജ് എന്നിവർ സംസാരിച്ചു. സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ഗൂഗിൾ മീറ്റിൽ പരിപാടിയിൽ പങ്കെടുത്തു.