മല്ലപ്പള്ളി : നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം ഹർമോണിയ 2021 നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലോക്കൽ മാനേജർ റവ.സിസ്റ്റർ ബെറ്റി റോസ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ് മിഷൻ സ്‌പെഷ്യൽ ഓഫീസർ ഡോ.റെസ്‌നി എ.ആർ. മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി കൃഷി ഓഫീസ് അസി.ഡയറക്ടർ ജിജിമോൾ പി.കുര്യൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, പി.ടി.എ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം, എം.പി.ടി.എ പ്രസിഡന്റ് ലിജി സുനിൽ, സ്റ്റാഫ് സെക്രട്ടറി ജോമോൻ എം.സി, സിസ്റ്റർ ബെറ്റ്‌സി, സിസ്റ്റർ റിറ്റി കറുകയിൽ, ടോജോമോൻ എൻ. ജോർജ് എന്നിവർ പ്രസംഗിച്ചു.