പത്തനംതിട്ട: കരുതൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ രണ്ടാംദിനം ജില്ലയിലെ പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും, പൊതുജനങ്ങളും ശുചീകരണത്തിൽ പങ്കാളികളായി. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണം പൂങ്കാവ് മാർക്കറ്റ് ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗംറോബിൻ പീറ്റർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ദേവകുമാർ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി സജി, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹൻ നായർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സി. ബാബു, പഞ്ചായത്ത് അംഗങ്ങളായ ലിജ ശിവപ്രകാശ്, വാഴവിള അച്ചുതൻ നായർ, റവ.ഫാദർ ജിജു എം.ജോൺ, പഞ്ചായത്ത് അസി. സെക്രട്ടറി മിനി, സിഡിഎസ്, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, ഫ്രണ്ട്‌സ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.