haritham

കോന്നി : ഹരിതം സഹകരണം പദ്ധതിയുടെ കോന്നി താലൂക്ക്തല ഉദ്ഘാടനം അരുവാപ്പുലം ഫാർമേഴ്‌സ് സഹകരണ ബാങ്ക് പരിസരത്ത് പുളിമര തൈ നട്ട് കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ രേഷ്മ മറിയം റോയി, ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു .എസ് , ഗ്രാമ പഞ്ചായത്തംഗം ജോജു വർഗ്ഗീസ്, പി.വി.ബിജു, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ഇൻസ്‌പെക്ടർ ബിജു. എ.പി. യൂണിറ്റ് ഇൻസ്‌പെക്ടർ ധന്യ. എസ്, രാജേഷ്. എസ്, ബാങ്ക് മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, എസ് .ശിവകുമാർ എന്നിവർ സംസാരിച്ചു.