oxi
അടൂർ സെൻട്രൽ ലയൺസ് ക്ളബ്ബ് ജനറൽ ആശുപത്രിയിൽ നിർമ്മിച്ച് നൽകിയ ഒാക്സിജൻ പാർലറിന്റെ സമർപ്പണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ : മഹാമാരികൾക്ക് മുന്നിൽ നിന്നുവലയുന്ന ജനങ്ങൾക്ക് കൈത്താങ്ങാകാൻ സന്നദ്ധസംഘടനകൾ കാട്ടുന്ന പ്രവർത്തനം മാതൃകാപരവും ശ്ളാഘനീയവുമാണെന്ന് നിമയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജനറൽ ആശുപത്രിയിൽ അടൂർ സെൻട്രൽ ലയൺസ് ക്ളബ് സ്ഥാപിച്ചുനൽകിയ ഓക്സിജൻ പാർലറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലയൺസ് ക്ലബ് കാട്ടിയ ഈ സേവനം ഇതര സന്നദ്ധസംഘടനകൾ ക്രീയാത്മകമായി ഏറ്റെടുത്താൽ നമ്മുടെ സർക്കാർ ആശുപത്രികൾ ഉൾപ്പെടെ സാധാരണജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന ഇടങ്ങളിലെ വികസനങ്ങൾക്ക് വലിയൊരു കൈത്താങ്ങുമെന്നും ചിറ്റയം പറഞ്ഞു. ചടങ്ങിൽ നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു. അടൂർ സെൻട്രൽ ലയൺസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അടൂർ സേതു ഓക്സിജൻ കോൺസെൻട്രേറ്റർ ചടങ്ങിൽ കൈമാറി. നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.സുഭഗൻ, ലയൺസ്‌ ക്ലബ്‌ സെക്രട്ടറി എംബ്രയിൽ ഷംസുദ്ദീൻ, ട്രഷറാർ വി.പി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ബ്ളഡ് സ്റ്റോറേജ് യൂണിറ്റിനോട് ചേർന്നാണ് ഓക്സിസജൻ പാർലറും അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ച് നൽകിയത്. അന്തരീക്ഷത്തിൽനിന്നുള്ള ഓക്സിജനെ 95ശതമാനം കോൺസെൻട്രേറ്റഡാക്കി രോഗിക്ക് നൽകുന്ന സംവിധാനമാണിത്. പുറത്തുനിന്നുള്ളവർക്ക് അടിയന്തരമായി ഓക്സിജൻ ആവശ്യമായി വരുമ്പോൾ ഏതു സമയവും അതിന്റെ ലഭ്യത ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയും.