പന്തളം: മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ കിറ്റ് വിതരണ ഉദ്ഘാടനവും സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള വൃക്ഷ തൈനടീലും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഹരികുമാർ വി അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർമാരായ കെ.ആർ രവി, ലസിത, ജയൻ, ജയകുമാർ, രാമചന്ദ്രൻനായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു