പത്തനംതിട്ട: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.ഹയർസെക്കൻഡറി സ്‌കൂൾ എസ്.പി.സി.യൂണിറ്റിന്റെ നേതൃത്വത്തിൽ 350 പേർക്ക് ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം നൽകി. കേരള ഷോപ്പ്‌സ് ആൻഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപനും എസ്.പി.സി.ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി.ബി. പ്രദീപ് കുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, എഡിഎൻ. ഒ. ജി. സുരേഷ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ എം.എൻ. പ്രകാശ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പി.ആർ. ഗിരീഷ്, പിങ്കി ടീച്ചർ എന്നിവർ പങ്കെടുത്തു.