pampa
പമ്പ ത്രിവേണിയിൽ ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നപ്പോൾ

പമ്പ: ത്രിവേണിയിൽ ഇന്നലെ അപ്രതീക്ഷിതമായി ജല നിരപ്പ് ഉയർന്നു. വൈകിട്ട് 5.30 മുതൽ ആറ് അടിയോളം വെള്ളം ഉയർന്നു. വെള്ളം കലങ്ങി കുത്തിയൊഴുകുകയായിരുന്നു. വനത്തിൽ ഉരുൾപൊട്ടിയതാകാമെന്ന് സംശയിക്കുന്നു. രണ്ട് മണിക്കൂറോളം വെള്ളം ഉയർന്ന് ഒഴുകിയ ശേഷം മെല്ലെ താഴുകയായിരുന്നു. വനത്തിൽ കക്കി ഡാം ഭാഗത്ത് എവിടെയെങ്കിലും ഉരുൾ പൊട്ടിയതാകുമെന്ന് സംശയിക്കുന്നുണ്ട്. പമ്പയിൽ ഇന്നലെ മഴ കുറവായിരുന്നു. ജലനിരപ്പ് ഉയർന്ന വിവരം പമ്പ സി.എെ സുനീഷ് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിൽ അറിയിച്ചു.

ഉരുൾ പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ദുരന്ത നിവാരണ വിഭാഗം പറഞ്ഞു. പമ്പാനദിയിൽ പൊതുവെ ജലനിരപ്പ് ഉയർന്നിട്ടില്ല.