06-chittar-sndp
കോവിഡ് ബാധിതർക്ക് ആശ്വാസമായി ചിറ്റാർ 1182ആം നമ്പർ എസ്എൻഡിപി ശാഖ യോഗം

ചിറ്റാർ: 1182 -ാം എസ്എൻഡിപി ശാഖയിലെ കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് റാന്നി യൂണിയനും ചിറ്റാർ എസ്എൻഡിപി ശാഖയും ചേർന്നു ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ശാഖ ഓഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റ് ആർ ജയപ്രകാശ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ടി.കെ ഗോപിനാഥൻ യൂണിയൻ കമ്മിറ്റി അംഗം എൻ ജി തമ്പി കമ്മിറ്റി അംഗം വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.