പന്തളം: ഇൻഡ്യൻ സിനിമയിൽത്തന്നെ ഇതിഹാസമായി മാറിയ മോഹൻലാലിന്റെ 61 ചിത്രങ്ങൾ ഇരുകൈകൾ കൊണ്ട് വരച്ച ശ്രീരാഗ് ഇന്ത്യാ ബുക്ക് ഓഫ് റിക്കാട്സിൽ ഇടം പിടിച്ചു. പന്തളം തോന്നല്ലൂർ ശ്രീനന്ദനത്തിൽ വരദരാജന്റെയും ശ്യാമളയുടെയും മകൻ ശ്രീരാഗാണ് ഈ നേട്ടം കൈവരിച്ചത്. ബോൾ പെൻ ഉപയോഗിച്ച് ഒരേ സമയം തന്നെയാണു ശ്രീരാഗ് ചിത്രങ്ങൾ വരച്ചത്. പന്തളം എൻഎസ്എസ് കോളേജിൽ മൂന്നാം വർഷ ബി.എ ജ്യോഗ്രഫി വിദ്യാർത്ഥിയാണ്. എ.ബി.വി.പി പ്രവർത്തകനായ ശ്രീരാഗ് കോളേജ് യൂണിയൻ പ്രതിനിധിയാണ്.