പത്തനംതിട്ട: കവിയും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. കെ.വി. തമ്പിയുടെ ഏട്ടാം അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് ഒാൺലൈനായി നടക്കും.
ചലച്ചിത്ര സംവിധായകരായ കവിയൂർ ശിവപ്രസാദ്, ബ്ലെസി, എം.എ. നിഷാദ് ,പത്രപ്രവർത്തകരായ സാം ചെമ്പകത്തിൽ, സജിത് പരമേശ്വരൻ, ബിജു കുര്യൻ , വിനോദ് ഇളകൊള്ളൂർ,ബുക്ക് മാർക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.