പത്തനംതിട്ട: മഴക്കാലപൂർവശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി വാര്യാപുരം ചിറക്കാല മിൽമാപ്പടിയിൽ വാർഡിലെ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ മറവ് ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി. വാര്യാപുരം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാലയും വാർഡിലെ സന്നദ്ധ പ്രവർത്തകരുമാണ് പരിസരം വൃത്തിയാക്കി ചെടികൾ വെച്ചുപിടിപ്പിച്ച് മാതൃകയായത്. മാലിന്യം തള്ളുന്നവർക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ ബിൽ വച്ച് രണ്ടുവർഷം തടവോ,10000 രൂപ പിഴയോ, തടവും പിഴയും കുടിയോ ലഭിക്കുന്ന നിയമം ശക്തമായി നടപ്പിലാക്കുകയും രാത്രികാല പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വിൻസൻ തോമസ് ചിറക്കാല ആവശ്യപ്പെട്ടു. സന്നദ്ധ പ്രവർത്തകരായ സുനിൽ എം.ആർ, ബിജു വിര്യൻപാറ,എബി ഇല്ലത്തുപറമ്പിൽ,ജോബിൻ വെളിയത്ത്, സുരാജ് പുരനിൽക്കുന്നതിൽ, വിപിൻ മനോഹരൻ, ശംഭു മാധാവ് , ജിജി വാര്യാപുരം, അതുൽ കെ.എസ്., അഖിൽ കെ. എം.,അമൽ കെ.എം.,ശ്യാംജിത്ത് മെനോൻ എന്നീ സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.