നാരങ്ങാനം: കൊവിഡ് ദുരിതകാലത്ത് വാർഡിലെ മുഴുവൻ വീടുകളിലും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് വോളിബോൾ ക്ലബ്. നാരങ്ങാനം ഗ്രാമ പഞ്ചായത്ത് 17ാം വാർഡിലെ കടപ്പടി വോളിബോൾ ക്ലബിലെ പ്രവർത്തകരാണ് പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. വാർഡ് മെമ്പർ അഖിൽ നന്ദന്റ നേതൃത്വത്തിൽ 350 ഓളം വീടുകളിൽ ഭക്ഷ്യക്കിറ്റെത്തിച്ചു നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ വിതരണം ഉദ്ഘാടനം ചെയ്തു.കാർമ്മൽ എൻജിനിയറിംഗ് പൂർവവിദ്യാർത്ഥി കൂട്ടായ്മയും സംരംഭത്തിൽ പങ്കാളികളായി. എം.വി.രഘു,ദീപു,ലി തിൽ വർഗീസ്, ഗോകുൽ സന്തോഷ്, ഫിലിപ്പ് ബാബു, എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.