06-mannidinju
കനത്ത മഴയിൽ വീടിനോട് ചേർന്ന മൺതിട്ട ഇടിഞ്ഞു വീണതിനെ തുടർന്ന് അയൽ വീട്ടിലേക്ക് താമസം മാറ്റിയ ആദിവാസി കുടുബത്തെ കാണാൻ ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ എസ്.എസ്.സുധീർ എത്തിയപ്പോൾ

തണ്ണിത്തോട് : കനത്ത മഴയിൽ വീടിനോട് ചേർന്ന മൺതിട്ട ഇടിഞ്ഞു വീണതിനെ തുടർന്ന് അയൽ വീട്ടിലേക്ക് താമസം മാറ്റിയ ആദിവാസി കുടുംബത്തെ കാണാൻ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്.എസ്.സുധീർ എത്തി. മൂന്ന് വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ മണ്ണീറ, വടക്കേക്കര, തേക്കുംകൂട്ടത്തിൽ ഉദയകുമാറിന്റെ വീട്ടിലാണ് കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞു പോയ വീടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് വകുപ്പിന്റെ സഹായം ഉണ്ടാകുമെന്ന് അദേഹം ഉറപ്പ് നൽകി. ഉദയകുമാറിന്റെ ചികിത്സയ്ക്ക് വേണ്ടുന്ന സഹായങ്ങളും ഭക്ഷ്യ സാധനങ്ങളും നൽകുമെന്നും അറിയിച്ചു മണ്ണീറ ആദിവാസി കോളനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ, പഞ്ചായത്തംഗം പ്രീത പി.എസ്, ഷാജി ശങ്കരത്തിൽ, വർഗീസ് ബേബി മണ്ണീറ എന്നിവരും ഒപ്പമുണ്ടായിരുന്നു.