mannu-kadathu
Mannu Kadathu

അത്തിക്കയം : ലോക്ക് ഡൗണിന്റെ മറപറ്റി അത്തിക്കയത്ത് മണ്ണുകടത്ത് വ്യാപകമാകുന്നു. കണ്ടൈൻമെന്റ് സോൺ പ്രദേശങ്ങളിൽ പൊലീസ് നിയന്ത്രണം മറികടന്നാണ് ഇക്കൂട്ടർ മണ്ണുകടത്തുന്നത്. പഞ്ചായത്തും പൊലീസും കയർകെട്ടിതിരിച്ചിട്ടുണ്ടെങ്കിലും മണ്ണുമാഫിയ ഇവ അറുത്തുമാറ്റുന്നുണ്ട്. 5 മുതൽ കർശന നിയന്ത്രണം വന്നതോടെ പകൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാത്രി കർഫ്യൂ നിലനിൽക്കെ കിലോമീറ്ററുകളോളം ടിപ്പറിൽ മണ്ണടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നുള്ളതും ഗൗരവമേറിയ കാര്യമാണ്. ടൗണിൽ ഉൾപ്പെടെ മണ്ണ് റോഡിൽ വീണ് ചെളിയായതിനാൽ വ്യാപാരികൾക്ക് ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതോടെയാണ് നാട്ടുകാരും പരാതിയുമായി മുന്നോട്ടുവരുന്നത്. പൊലീസും മണ്ണുമാഫിയയും തമ്മിലുള്ള ഒത്തുകളിയെന്നാണ് നാട്ടുകാരുടെ ആരോപണം.