കുളനട: മാന്തുക ഗവ.യു .പി .സ്‌കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോട് ആചരിച്ചു. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര.സി.ചന്ദ്രൻ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു.കുട്ടികളുടെ വീടുകളിൽ വൃക്ഷത്തൈകൾ എത്തിച്ചു നൽകി.ആർ അജയ കുമാർ, ഹാബി സി.കെ, പി.കെ ഹരിദാസ്, പ്രഥാനാദ്ധ്യാപകൻ, സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് രാജീമോൾ, അദ്ധ്യാപകരായ,ശുഭാകുമാരി,നിഷ, കലാദേവി എന്നിവർ പങ്കെടുത്തു. ഓൺലൈൻ ക്വിസ്, പോസ്റ്റർ രചന, കവിതാലാപനം, നൃത്താ വിഷ്കാരം, പ്രസംഗം എന്നിവയും ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തി.