കോന്നി : വള്ളിക്കോട് പഞ്ചായത്ത് ഏഴാം വാർഡിലെ കാഞ്ഞിരപ്പാറയിൽ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുടുംബത്തിലെ എല്ലാ വർക്കും കൊവിഡ് ബാധിച്ച പത്ത് വീടുകളും ഇവിടെ ഉണ്ട്. പട്ടികജാതി കോളനി ഉൾപ്പടെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. നേരത്തെ കൊവിഡ് മരണവും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുന്നതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.