തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷവും, കെമിസ്ട്രി അസോസിയേഷന്റെ 2021-22 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നടന്നു. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് എൻവിരോൺമെന്റൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.മഹേഷ് മോഹൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ആവാസവ്യവസ്ഥ പുനസ്ഥാപനം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മൂന്നാം വർഷ വിദ്യാർത്ഥികൾ കാമ്പസിൽ മരം നടും. ഒരു വർഷം നീണ്ടു നിൽക്കുന്ന അസോസിയേഷൻ പ്രവർത്തനങ്ങളിൽ വർക്ക് ഷോപ്പ്, കെമിസ്ട്രീ ക്യാമ്പ്, സെമിനാർ, കരിയർ ഗൈഡൻസ് ക്ലാസ്, പോസ്റ്റർ പ്രദർശനം എന്നിവ ഉൾപ്പെടുന്നു. രസതന്ത്ര വിഭാഗം മേധാവി ഡോ. അജേഷ് കെ.സെഖറിയ, കെമസ്ട്രി അസോസിയേഷൻ പ്രസിഡന്റ് ഡോ.റീന മോൾ ജി,ഡോ.ജോസ്മിൻ പി ജോസ്,ഡോ. മെറിൻ സാറ തോമസ്, പ്രൊഫ. അനിത ജോർജ്ജ് വറുഗീസ്, ജെസിൻ ജെ വൈദ്യൻ എന്നിവർ പ്രസംഗിച്ചു.