പത്തനംതിട്ട :പ്രകൃതി സ്റ്റേഹത്തിലൂടെ മാത്രമേ ഇനിയുമുള്ള കാലം നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയുകയുള്ളൂവെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജിയും കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റുമായ ജസ്റ്റീസ്സ് പി.കെ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.
കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ സെമിനാർ വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യർ ഒഴികെയുള്ള ഭൂമിയിലെ എല്ലാ ജീവജാലങ്ങളും കൊവിഡിനെ പേടിക്കാതെ ഇന്നു സന്തോഷത്തോടെ ജീവിയ്ക്കുകയാണ്. മനുഷ്യരോട് ഇന്നു പ്രകൃതി തന്നെ പറയുന്നു വീടിന്റെ ഉള്ളിൽ തന്നെ കഴിയാൻ. പ്രകൃതിയെ നമ്മൾ ഇനിയും നശിപ്പിച്ചാൽ പ്രകൃതി ദുരന്തങ്ങൾ വീണ്ടും കൂടുവെന്നും അദ്ദേഹം പറഞ്ഞു.
സമിതി ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ് , പാരൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ .അശോക് കുമാർ, പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ, പരിസ്ഥിതി പ്രവർത്തകരായ റെജി മലയാലപ്പുഴ, അവിനാഷ്, ഫാദർ സാം.പി.ജോർജ്ജ്, ജോർജ് വർഗ്ഗീസ് തെങ്ങും തറയിൽ, ബിനു ജോർജ്,ഷൈജു, ശ്രീജേഷ്, ഷീജ ഇലന്തൂർ ,ഗൗരി കുട്ടി എന്നിവർ പ്രസംഗിച്ചു