മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക പരിസ്ഥിതി ആഘോഷം കല്ലൂപ്പാറ പഞ്ചായത്തംഗം എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.സാമൂവേൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജോസ് പള്ളത്തുചിറ, ലാലൂ പോൾ, റോയി വർഗീസ്, കെ. എൻ ജോൺ, സച്ചു സാബു, പി. രാജേന്ദ്രൻ, അജിത കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.