ചെങ്ങന്നൂർ : നഗരത്തിലും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടക്കുന്ന ഓട നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കാൻ മന്ത്രി സജി ചെറിയാൻ നേരിട്ടെത്തി. ചെങ്ങന്നൂർ സ്‌റ്റേഡിയം നിർമ്മാണം നടക്കുന്ന പ്രദേശവും അതിനോട് ചേർന്നുള്ള നീർചാലും ഓടയും പുതുക്കി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിലാണ് നടക്കുന്നത്. സ്ഥലം സന്ദർശിച്ച മന്ത്രി നഗരസഭാ ചെയർപേഴ്‌സൺ, നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്ന കോൺട്രാക്ടർ എന്നിവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതിനിടെ പ്രയാസങ്ങൾ അറിയിക്കാനെത്തിയ പ്രദേശവാസികൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയും മന്ത്രി സജിചെറിയാൻ വാഗ്ദാനം ചെയ്തു.