ചെങ്ങന്നൂർ : ഡൽഹി ജി.ബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിനിൽ നിന്ന് നേഴ്‌സുമാരെ വിലക്കുകയും വിലക്ക് ലംഘിച്ചാൽ ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് സർക്കുലർ ഇറക്കുകയും ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർദ്ധന് കത്തു നൽകി. മാതൃഭാഷയിൽ സംസാരിക്കാനായുള്ള ഭരണഘടനാ അവകാശത്തെ ചോദ്യചെയ്യുന്ന ആശുപത്രി അധികൃതരുടെ അജണ്ട അന്വേഷണവിധേയമാക്കണമെന്നും ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും കൊടിക്കുന്നിൽ കത്തിൽ ആവശ്യപ്പെട്ടു.