ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ്പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കരുണ ലാബ് ആൻഡ് ഡയബറ്റിക് സെന്റർ ആർ.ടി.പി.സി.ആർ, ആന്റീജൻ ടെസ്റ്റുകൾ വീടുകളിൽ എത്തി ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.പരിപാടിയുടെ ഫ്‌ളാഗ് ഓഫ് കർമ്മം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ വിശിഷ്ഠാതിഥിയായി പങ്കെടുത്തു
.