07-reach-world
കല്ലൂപ്പാറയിൽ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: റീച്ച് വേൾഡ് വൈഡ്, നടാം മുറ്റത്തൊരു മരം പദ്ധതിയിൽ കല്ലൂപ്പാറ,മല്ലപ്പള്ളി,കോട്ടാങ്ങൽ പഞ്ചായത്തുകളിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. കല്ലൂപ്പാറയിൽ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നടത്തി. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മറിയം ശലോമി മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു. കോട്ടങ്ങൽ സർവീസ് സഹകരണബാങ്ക് പ്രസിഡന്റും, വാർഡ് മെമ്പറും, പി.ടി.എ പ്രസിഡന്റുമായ അഹമ്മദ് ഒ.കെ കോട്ടാങ്ങലിൽ ഉദ്ഘാടനം ചെയ്തു. ഷിബു വാക്കയിൽ, ഷാജി സജീവൻ, ബിനു സാമുവേൽ, രഘു രാഘവൻ, സുധ വാക്കയിൽ എന്നിവർ പങ്കെടുത്തു.