07-kit
ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈന് നൽകി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്മ ഭക്ഷ്യകിറ്റുകൾ നൽകി. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ നിർദ്ധനർക്ക് നൽകുവാനായി തയാറാക്കിയ ഭക്ഷ്യ വസ്തുക്കൾ മന്ത്രി വീണാ ജോർജ് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം പി.കെ.ജേക്കബ്, എ.ഐ.ടി.യു സി സംസ്ഥാന കമ്മിറ്റി അംഗം സാബു കണ്ണങ്കര, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാഹുൽഹമീദ്, കേരളാ കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി സത്യൻ കണ്ണങ്കര, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.വറുഗീസ് മുളക്കൻ, ബിജു മുസ്തഫ, എം.ജെ രവി, ജയപ്രകാശ്, ജോസ് മാട പള്ളി, റബേക്ക ബിജു തുടങ്ങിയവർ സംസാരിച്ചു.