ചെങ്ങന്നൂർ : പെയിന്റിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ചാങ്ങാമല മനോജ് ഭവനത്തിൽ പ്രസന്നന്റെ കുടുംബത്തിന് വെൺമണി നമ്മുടെ സ്വന്തം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ സഹായം. നവമാദ്ധ്യമങ്ങളിലൂടെ സമാഹരിച്ച 2,05,000 രൂപ മന്ത്രി സജി ചെറിയാൻ പ്രസന്നന്റെ കുടുംബത്തിന് കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ.പി വാർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ.ടി.സി, വൈസ് പ്രസിഡന്റ് രമേഷ് കുമാർ പി.ആർ, സൗമ്യ, റെനി, സമിത്ത് സുധാകരൻപിള്ള, സിജോ.എം സാബു തുടങ്ങിയവർ പങ്കെടുത്തു.