പത്തനംതിട്ട : പത്തനംതിട്ട - തിരുവല്ല കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ഇന്ന് മുതൽ സർവ്വീസ് നടത്തും . പത്തനംതിട്ടയിൽ നിന്ന് രാവിലെ 8ന് തിരുവല്ലയ്ക്കും തിരികെ തിരുവല്ലയിൽ നിന്ന് 9 ന് പത്തനംതിട്ടയ്ക്കും വൈകിട്ട് 4ന് പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയ്ക്കും 5ന് തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയ്ക്കുമാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ടാണ് സർവ്വീസ് നടത്തുന്നത്. സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡുളളവർക്ക് യാത്ര ചെയ്യാം.