പത്തനംതിട്ട: കടമ്മനിട്ട പറയനോലിക്കൽ എം.ടി എൽ.പി.സ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി ഓൺലൈനായി ആഘോഷിച്ചു. സ്‌കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനാചരണത്തിന്റെ തുടക്കം കുറിച്ചു. അതോടൊപ്പം അദ്ധ്യാപകരും കുട്ടികളും വീടുകളിലും വൃക്ഷത്തൈകൾ നട്ടു. പരിപാടികളുടെ ഉദ്ഘാടനം കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഐ.അനിത നിർവഹിച്ചു. കടമ്മനിട്ട മാർത്തോമ ഇടവക വികാരി റവ.ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ശരത് തോമസ് റോയി മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ, നാരങ്ങാനം പഞ്ചായത്ത് വാർഡ് മെമ്പർ ഫിലിപ്പ് അഞ്ചാനി, വി.പി.ഏബ്രഹാം,ഹെഡ്മിസ്ട്രസ് എം.ജി.ഗീതമ്മ, ബിനു എം. ബേബി എന്നിവർ പ്രസംഗിച്ചു.സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.