cleaning
വൈക്കത്തില്ലം -കോച്ചാരിമുക്കം റോഡിലെ കാട് വെട്ടിത്തെളിക്കുന്നു

തിരുവല്ല: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ നാലാംവാർഡിൽ പൊതുസ്ഥലങ്ങളിലെ കാട് വെട്ടിത്തെളിച്ചു. വൈക്കത്തില്ലം -കോച്ചാരിമുക്കം റോഡിൽ യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്ന കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും വാർഡ് മെമ്പർ ടി.എസ്. സന്ധ്യാമോളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി.