റാന്നി:എ.ഐ.വൈ.എഫ് ചെറുകോൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷണപ്പൊതികൾ റാന്നി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വിതരണം ചെയ്തു. സി.പി.ഐ ചെറുകോൽ ലോക്കൽ സെക്രട്ടറി അബ്ദുൽ ഗഫൂറിൽ നിന്ന് ജില്ലാ കൗൺസിൽ അംഗം ടി.ജെ ബാബുരാജ് ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി വിതരണം ചെയ്തു. റാന്നി ലോക്കൽ സെക്രട്ടറി തെക്കേപ്പുറം വാസുദേവൻ , എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം വിപിൻ പൊന്നപ്പൻ , റാന്നി മേഖലാ സെക്രട്ടറി സന്തോഷ് കുര്യൻ , അശോകൻ, അബ്ദുൽ ഫസിൽ, അജിത് കോശി, റഹിം കുട്ടി, ഹസീന തൻസീർ എന്നിവർ നേതൃത്വം നൽകി.