തിരുവല്ല: പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതി പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. നിരണം അറുനൂറ്റിമംഗലം ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ളാഹ സ്വദേശിയായ സന്തോഷ് (47) ആണ് പിടിയിലായത്. അടുത്ത ബന്ധു നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഏപ്രിൽ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനുശേഷം ഒളിവിൽ പോയ പ്രതിയെ സ്വദേശമായ ളാഹയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.