മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡിന്റെ ഭാഗമായി അന്യ സംസ്ഥാനതൊഴിലാളികൾക്കായി കീഴ്വായ്പൂര് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. മാത്യു തോമസ് എം.എൽ.എ. നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് ബാധിതരായ അന്യസംസ്ഥാന തൊഴിലാളികളെയാണ് ഈ കേന്ദ്രത്തിൽ പുനരധിവസിപ്പിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ലതാകുമാരി സി.കെ,അഡ്വ.പ്രകാശ് ചരളേൽ (വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ),ലൈല അലക്സാണ്ടർ(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), സി.എൻ. മോഹനൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), മെമ്പർമാരായ മാത്യു കൂടത്തിൽ,സുധികുമാർ, ഈപ്പൻ വർഗീസ്, ആനി രാജു,സിന്ധു സുഭാഷ്,ജ്ഞാനമണി മോഹൻ, അമ്പിളി പ്രസാദ്, ജോസഫ് ജോൺ, ബി.ഉത്തമൺ (ബി.ഡി.ഒ),അനിൽ എബ്രഹാം (ജിഇഒ), ഹരി ജി (ലേബർ ഓഫീസർ മല്ലപ്പള്ളി) എന്നിവർ പ്രസംഗിച്ചു.