തിരുവല്ല: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 5 ലിറ്റർ ചാരായം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് വെൺപാല മൈലമൂട്ടിൽ തമ്പിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്. എക്സൈസ് സംഘത്തെ വെട്ടിച്ച് പ്രതി ഓടി രക്ഷപെട്ടു. പ്രിവന്റീവ് ഓഫീസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനസ്, അരുൺ കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.