ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജിലെ എ.ബി.വി.പി നേതാവ് വിശാൽ വധകേസിലെ ദൃക്‌സാക്ഷികളിൽ ഒരാൾക്ക് നേരെ വധഭീഷണി ഉണ്ടായതായി പരാതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ചെങ്ങന്നൂർ ജ്ഗ്ഷനിൽ ബൈക്കിലെത്തിയ രണ്ട് പേർ ഇയാളെ തടഞ്ഞുനിറുത്തി മോഴി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ബി.ജി.പി ഓഫീസിലേക്ക് ഓടിക്കയറിയപ്പോൾ ആക്രമികൾ രക്ഷപ്പെട്ടതായി പരാതിയിൽ പറയുന്നു. 2012 ജൂലൈയ് 16നാണ് ആക്രമിക്കപ്പെട്ടത്. പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ജൂൺ 1നായിരുന്നു കേസിന്റെ വിചാരണ. എന്നാൽ ലോക്ഡൗൺ ആയതിനാൽ കേസ് മാറ്റിവെച്ചിരിക്കുകയാണ്.