07-kit-mallappally
മല്ലപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും, മഹിളാ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം കെ.പി.സി.സി.എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കൊവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന ഗ്രാമ പഞ്ചായത്തിലെ നിർദ്ധനർക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, മഹിളാ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി.എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.ഡി. ജോൺ, എബി മേക്കരിങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുര്യക്കോസ്, കെ.ജി.സാബു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈബി ചെറിയാൻ, പഞ്ചായത്തംഗം ബിന്ദു മേരി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സുബാഷ്, റെജി പമ്പഴ, സജി ഇരുമേട, സുമിൻ വർഗീസ്, ചെറിയാൻ ജോസഫ്, കുട്ടപ്പൻ, ടിറ്റു തോമസ് എന്നിവർ പ്രസംഗിച്ചു.