തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകേരള മിഷനും മുണ്ടിയപ്പള്ളി സി.എം.എസ് ഹൈസ്കൂളും ചേർന്ന് പച്ചത്തുരുത്ത് ഒരുക്കുന്നു. വൈവിദ്ധ്യങ്ങളായ വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും ഉൾപ്പെടെ നട്ടുവളർത്തുന്ന പദ്ധതി സി.എം.എസ് ഹൈസ്കൂളിൽ ചലച്ചിത്രതാരം പ്രശാന്ത് അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സി.കെ ലതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സണും ജില്ലാപഞ്ചായത്ത് മുൻ അംഗവുമായ എസ്.വി. സുബിൻ പദ്ധതി വിശദീകരിച്ചു. സിഎസ്ഐ ചർച്ച് വികാരി ഫാ. സാം ജി.കെ. അനുഗ്രഹ പ്രഭാഷണം നടത്തി, വൃക്ഷതൈ വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിൻസമ്മക്ക് നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീരഞ്ജിനി ഗോപി, വിനോദ്.കെ.ആർ, റേച്ചൽ വി.മാത്യു, ലിൻസി, സിന്ധു ആർ.സി നായർ, ശ്രീകുമാരി, രാജശ്രീ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രൻ, അസി.സെക്രട്ടറി ടൈറ്റസ് എന്നിവർ സംസാരിച്ചു.