മല്ലപ്പള്ളി: സി.പി.എം നേതൃത്വത്തിൽ പാലയ്ക്കൽത്തകിടി കവലയിൽ ശുചീകരണ പരിപാടി ഏറ്റെടുത്തു. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മഴക്കാല പൂർവശുചീകരണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് പ്രവൃത്തി ഏറ്റെടുത്തത്. ശുചീകരണ പരിപാടി കുന്നന്താനം പഞ്ചായത്തംഗം ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം കുന്നന്താനം ലോക്കൽ കമ്മിറ്റിയംഗം പി.ടി സുഭാഷ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.വി സുബിൻ കുന്നന്താനം, പി.വി സലി, പി.എം ജേക്കബ്, ജോജി ജോർജ്, രാജി സനുകുമാർ, മധുക്കുട്ടൻ മറ്റക്കാട്ടുകുഴി, സുബിൻ കുമാർ, ഷിനോ വി.എം എന്നിവർ നേതൃത്വം നൽകി.