കോട്ടാങ്ങൽ: ശ്രീദേവിവിലാസം 378ാം എൻ.എസ്. എസ്. കരയോഗത്തിൽപ്പെട്ട അർഹരായ അംഗങ്ങൾക്ക് സ്വാന്തനനിധിയിൽ നിന്നും സാമ്പത്തിക സഹായ വിതരണം നടത്തി. വിതരണോദ്ഘാടനം യൂണിയൻ കമ്മിറ്റി മെമ്പർ വെള്ളികര ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. ശിവൻകുട്ടി നായർ. ഒ.എൻ. സോമശേഖര പണിക്കർ, വി.എസ്. ശശിധരൻ നായർ, രാധാകൃഷ്ണൻ നെടുപുറത്ത്, രണ്ടുപ്ലാക്കൽ കൃഷ്ണൻ കുട്ടിനായർ എന്നിവർ പ്രസംഗിച്ചു.