a
എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയനിലെ പിരളശ്ശേരി ശാഖയിൽ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 4745ാം പിരളശ്ശേരി ശാഖയിലുള്ള മുഴുവൻ കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജന സാധങ്ങളും ഉൾപ്പെടുന്ന കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. യൂണിയൻ അഡ്‌ഹോക് കമ്മിറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി, ശാഖാ പ്രസിഡന്റ് കെ.എൻ.സുമതി, വൈസ് പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ, സെക്രട്ടറി ഷാജി.ഡി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി എന്നിവർ പങ്കെടുത്തു.